KeralaLatest News

ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമം തന്നെ: തരൂരിനെ ശരിവച്ച് വി.ഡി സതീശന്‍

വിവാദമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പ്രസ്താവനയെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി വി ഡി സതീശൻ. താൻ ഇതിനെ പൂർണ്ണമായി പിന്തുണക്കുന്നതായും, ഇന്ത്യ പോലെ ഉള്ള ഒരു മതേതര രാജ്യത്തെ ഹിന്ദു മതാധിഷ്ടിത രാജ്യമാക്കാൻ കൊണ്ഗ്രെസ്സ് കാരനെന്ന നിലയിൽ താൻ സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ഹിന്ദു മതാതിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമം ചെറുക്കേണ്ടത് കോണ്‍ഗ്രസുകാരന്റെ ധര്‍മ്മമാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു. നേരത്തെ എം എം ഹസ്സനും രമേശ് ചെന്നിത്തലയും തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വീണ്ടും അധികാരത്തിലേറിയാല്‍ ബിജെപി ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ ആക്കുമെന്നായിരുന്നു ശശി തരൂർ തിരുവനന്തപുരത്ത് പ്രസ്താവിച്ചത്.

കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന് പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്ന് രഹസ്യമായും ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ്. മതാധിപത്യരാഷ്ട്രമായ പാകിസ്താന്‍ പോലെയുള്ള ഒന്നിനെയാണ് അവര്‍ ഇന്ത്യയില്‍ സ്വപ്നം കാണുന്നതെന്ന് ഹസ്സൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button