മലപ്പുറം: പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെ തുടര്‍ന്ന് പെരുമ്പട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. മാറഞ്ചേരി സ്വദേശിയായ ഇസഹാഖാണ് അറസ്റ്റിലായത്. ഇസഹാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും ഒടുവില്‍ പ്രണയം നടിച്ച് ബലമായി പീഡിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടപ്പോള്‍ പ്രതി വിദേശത്ത് കടക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments