KeralaLatest News

മോഷണ മുതല്‍ തിരികെ നല്‍കിയ കള്ളന്റെ കഥയിങ്ങനെ

അമ്പലപ്പുഴ : മോഷണ മുതല്‍ തിരികെ നല്‍കിയ കള്ളൻ മാതൃകയാകുന്നു. ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ നല്‍കിയത്.

‘മാപ്പുനല്‍കുക…നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല…’മധുകുമാറിന്റെ വീടിന്റെ ഗേറ്റില്‍ വ്യാഴാഴ്ച രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞദിവസം വീട്ടില്‍നിന്ന് മോഷണംപോയ ഒന്നര പവന്റെ ആഭരണങ്ങളുമുണ്ടായിരുന്നു.

ചൊവ്വാഴ്ചയാണ് മധു കുമാര്‍ കുടുംബസമേതം കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോയത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പിറ്റേന്ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിഞ്ഞനിലയില്‍ കണ്ടു. അലമാര കുത്തിത്തുറന്ന് മധുകുമാറിന്റെ ഭാര്യ റീനയുടെ മോതിരവും കമ്മലും ലോക്കറ്റുമുള്‍പ്പെടെ ഒന്നര പവനാണ് മോഷ്ടിച്ചത്.

Read also:വീണ്ടും ആൾക്കൂട്ട ക്രൂരത; മോഷ്​ടാവെന്ന് ആരോപിച്ച് കൊലപാതകം

അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പും നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണം ഒരുഗ്രാംപോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളന്‍ വീട്ടുമുറ്റത്തെത്തിച്ചത്. കളവുപോയ മുതല്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം പരാതി പിന്‍വലിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button