ഹൈദരാബാദ്: തെലുങ്ക് താരം ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്താല്‍ തമിഴ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. മുരുഗദോസിനും ശ്രീകാന്തിനും ശേഷം ശ്രീ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് പ്രമുഖ നടനും സംവിധായകനും നർത്തകനുമായ രാഘവ ലോറൻസിനെതിരെയാണ്. ഇരുവർക്കുമെതിരെ നിരവധി തെളിവുകളും ശ്രീ നിർത്തിയിരുന്നു. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മയുണ്ടോ എന്ന് ശ്രീ ചോദിക്കുന്നുണ്ട്.
കൂടാതെ സംവിധായകന് എതിരെ 90 ശതമാനം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ശ്രീ സംവിധായകന് മുരുഗദോസിനോട് ചോദിക്കുന്നുണ്ട്. നടന് ശ്രീകാന്തിനെതിരേയും ആരോപണം മാത്രമല്ല സാഹചര്യവും നടി വിശദീകരിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ക്രിക്കറ്റ് ലീഗ് നടക്കുമ്ബോള്‍ ഹൈദരാബാദിലെ ഹോട്ടലില്‍വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ശ്രീകാന്ത് തന്റെ സിനിമയില്‍ ഒരു വേഷം ഓഫര്‍ ചെയ്തുവെന്നും ശ്രീ വെളിപ്പെടുത്തി. ഇതിനു ശേഷമാണ് ഇപ്പോൾ തമിഴിലെ പ്രമുഖ നടനും കൊറിയോഗ്രാഫറും സംവിധായകനുമായ ലോറന്‍സിനെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹൈദരാബാദിലെ ഹോട്ടലില്‍വെച്ച് ലോറന്‍സ് തന്റെ ശരീരികമായി ഉപദ്രവിച്ചെന്നാണ് നടി പറയുന്നത്. സിനിമയില്‍ തന്റെ ഇടം ഉണ്ടാക്കാന്‍ രഘവന് നേരിട്ട കഷ്ടപ്പാടിനെ കുറിച്ചും പാവപ്പെട്ടവര്‍ക്കായി ചെയ്ത സഹായങ്ങളെ കുറിച്ചും കേട്ടപ്പോള്‍ തനിയ്ക്ക് ലോറന്‍സിനോട് മതിപ്പ് തോന്നിയിരുന്നു. എന്നാല്‍ അയാള്‍ തന്റെ നേരെ യഥാര്‍ഥ സ്വഭാവം പുറത്തെടുക്കുകയായിരുന്നു. തന്നെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം തന്റെ റോള്‍ ഓക്കെയായതായി അറിയിക്കുകയും ചെയ്തുവെന്ന് ശ്രീ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments