തെന്നിന്ത്യൻ സൂപ്പർ താരം രാഘവ ലോറൻസിന്റെ ഹൊറർ – കോമഡി ചിത്രമായ കാഞ്ചന നാലാം ഭാഗം വരുമെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ചിത്രത്തിൽ നായികയായി മൃണാല്‍ താക്കൂർ എത്തുന്നുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രാഘവ ലോറൻസ്.
ഞായറാഴ്ച എക്സിലൂടെയായിരുന്നു രാഘവ ലോറൻസിന്റെ പ്രതികരണം. കാഞ്ചന 4 നേക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നാണ് രാഘവ ലോറൻസ് കുറിച്ചിരിക്കുന്നത്.
‘സുഹൃത്തുക്കളേ, ആരാധകരേ, കാഞ്ചന 4 നേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഉടനെ തന്നെ രാഘവേന്ദ്ര പ്രൊഡക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും’- രാഘവ ലോറൻസ് കുറിച്ചു.
Post Your Comments