കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി നടനും സംവിധായകനുമായ രാഘവ ലോറൻസ് മൂന്ന് കോടി രൂപ നൽകിയിരുന്നു. എന്നാല്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്‍കിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസ്സിലാക്കിയെന്നും അതിനാല്‍ കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോറൻസിന്റെ വാക്കുകളിലൂടെ,
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവര്‍ക്കും നന്ദി. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കൂടുതൽ വിളികളും കത്തുകളും എന്നെ തേടിയെത്തി. കൂടുതല്‍ സഹായങ്ങള്‍ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോള്‍ തോന്നിയത്. അതുകൊണ്ട് എന്നെ വിളിക്കുന്നവരോട് ഞാന്‍ തിരക്കിലാണെന്ന് മറുപടി കൊടുക്കാന്‍ അസിസ്റ്റന്റ്സിനോട് നിര്‍ദേശിച്ചു. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഈ ലോകത്തിലേക്ക് വന്നപ്പോള്‍ ഒന്നും കൂടെകൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി.
കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താല്‍ അത് പൊതുജനത്തില്‍ എത്തില്ല. പക്ഷേ, ജനത്തിന് നല്‍കിയാല്‍ അത് ദൈവസന്നിധിയില്‍ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ചില കടമകള്‍ നിറവേറ്റാനുള്ള സമയമാണ്. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യും.
Post Your Comments