ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ശിക്ഷയ്ക്ക് പുറമെ മുട്ടന്‍ പണിയുമായി ഹരിയാന സര്‍ക്കാര്‍. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും തോക്ക് ലൈസന്‍സും റദ്ദാക്കും. മാത്രമല്ല വാര്‍ദ്ധക്ക്യ പെന്ഷന്, വികാലാംഗ പെന്ഷന് എന്നിവയില്‍ നിന്നും അവരെ ഒഴിവാക്കും.
റേഷന്‍ കടകളില്‍ നിന്നുള്ള റേഷന്‍ മാത്രമായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീശാക്തീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നവരെ തൂക്കി കൊല്ലണം എന്ന ശുപാര്‍ശയ്ക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ പുതിയ നടപടികള്‍.
Post Your Comments