ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014 മുതല്‍ 2017 വരെ രാജ്യത്ത് 2.2 കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 ലാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതെന്നും 1.3 കോടിയോളം തൊഴിലവസരങ്ങളാണ് 2017 ല്‍ മാത്രം സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2017-2018 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17 മുതല്‍ 30 ലക്ഷം തൊഴിലുകളാണ് നിര്‍മാണ മേഖലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മുദ്ര യോജന, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയാണ് ഏറ്റവുമധികം തൊഴിലുകള്‍ സൃഷ്ടിച്ചത്.
2017ല്‍ രാജ്യത്ത് എത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനൊപ്പം രാജ്യത്ത് പ്രതിവര്‍ഷം എത്രത്തോളം തൊഴിലുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്നതിനും വേണ്ടിക്കൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴിലുകള്‍ എത്രത്തോളം വേണമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വ്യക്തമായ സര്‍വേ റിപ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇത് തയ്യാറാക്കിയതെന്നാണ് സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ വിശദീകരണം.
സ്വകാര്യ സര്‍വേകള്‍ പ്രകാരം കണ്ടെത്തിയ കണക്കുകളിലെ പോരായ്മകള്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്
Post Your Comments