Latest NewsIndia

ഒടുവില്‍ പിണറയി വിജയന് സന്ദര്‍ശനാനുമതി നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നല്‍കി പ്രധാനമന്ത്രി. ഈ മാസം 19ന് സര്‍വ കക്ഷി സംഘത്തെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.  റേഷന്‍ പ്രശ്‌നം അടക്കം 19ന് ചര്‍ച്ചയാകും. പിണറായിയുമായുള്ള കൂടിക്കാഴ്ച നാല് തവണ പ്രധാനമന്ത്രി നിഷേധിച്ചത് വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.

read also: മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് മോദി

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷ്ധിച്ചത് വാര്‍ത്തയായിരുന്നു.  റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനെ കാണാനായിരുന്നു മുഖ്യമന്ത്രിക്കും സംഘത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button