മാഞ്ചസ്റ്റർ: ഫിഫ ലോകകപ്പില്‍ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഹാരി മഗ്വേയറിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുങ്ങുന്നു. ലെസ്റ്റര്‍ സിറ്റി താരമായ മഗ്വേയറിനെ ടീമില്‍ എത്തിക്കാന്‍ 50 മില്യണ്‍ യൂറോയോളം മുടക്കാന്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Also Read: ഇമ്രാന് ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
ഫില്‍ ജോന്‍സ്, ക്രിസ് സമാലിങ് എന്നിവരില്‍ ഒരാള്‍ക്ക് പകരകാരനായിട്ടാവും താരത്തെ മാഞ്ചസ്റ്ററിൽ എത്തിക്കുക. എന്നാൽ 17 മില്യണ്‍ നല്കി ഹള്‍ സിറ്റിയില്‍ നിന്ന് താരത്തെ ക്യാംപിലെത്തിച്ച് ഒരു വര്‍ഷം മാത്രം കഴിഞ്ഞ അവസരത്തിൽ ലെസ്റ്റർ സിറ്റി തങ്ങളുടെ താരത്തെ വിട്ട് നല്‍കുമോ എന്ന കാര്യം വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളു.
Post Your Comments