ന്യൂഡൽഹി : വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. ചടങ്ങിലേക്ക് മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ക്ഷണം സ്വീകരിച്ച് ട്രംപ് ചടങ്ങിനെത്തിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് വിലയിരുത്തല്‍.
എന്നാൽ ട്രംപ് ക്ഷണം സ്വീകരിച്ചതായി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. . റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നത് പതിവാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന 2015ലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തിരുന്നു.
Read also:ജോലി വാഗ്‌ദാന തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
വ്യാപാരനയത്തിലടക്കം ഇന്ത്യയും അമേരിക്കയും തമ്മിൽ തുടരുന്ന ഭിന്നതകള്‍ക്കിടെ ട്രംപിനെ ചടങ്ങിനെത്തിക്കുന്നത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ ഇന്ത്യയ്‌ക്ക് അമേരിക്ക ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷ.
Post Your Comments