Latest NewsGulf

സൗദിയില്‍ മത്സ്യത്തിന് ഇരട്ടി വിലയായതിനു പിന്നില്‍..

സൗദി :സൗദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും വിപണിയില്‍ മാന്ദ്യമുണ്ടാക്കുകയാണ്. കടല്‍ ചൂട് വര്‍ദ്ധിച്ചതോടെ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും വിപണിയില്‍ മത്സ്യങ്ങള്‍ക്ക് കുത്തനെ വില ഉയരാന്‍ കാരണമായി.

Read Also : ദിലീപ് വിഷയത്തില്‍ ഡബ്ലിയുസിസിയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

ട്രോളിംഗ് നിരോധനം നില നില്‍ക്കുന്നതിനാല്‍ സൗദിയില്‍ മത്സ്യ ലഭ്യത കുറവാണ്. ഇതിനൊപ്പം ഒമാന്‍, യമന്‍ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവും കുറഞ്ഞു. ഇതോടെ പ്രതിസന്ധിയിലാകുകയാണ് വിപണി. വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഇപ്പോള്‍. സാധാരണക്കാരുപയോഗിക്കുന്ന മത്സ്യങ്ങളും ചൂടേറിയതോടെ ലഭിക്കാതായി. ട്രോളിംഗ് നിരോധനം നീങ്ങാന്‍ ദിവസങ്ങള്‍ ഇനിയും കാത്തിരിക്കണം. ഓഗസ്റ്റ് ഒന്ന് മുതല്‍ ചെമ്മീന്‍ സീസണിന് തുടക്കമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button