അഹമ്മദാബാദ്: എഞ്ചിനീയറിംഗ് കോളജിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ വന്‍ ഓഫറുകളുമായി മാനേജ്മെന്റുകള്‍. ഫീസ് 2,500മാത്രം; ലാപ്ടോപും ടൂവീലറും സൗജന്യമായി നല്‍കും എന്നതാണ് ഓഫര്‍. ഗുജറാത്തിലെ എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റുകളാണ് കുട്ടികളേയും രക്ഷിതാക്കളേയും ചാക്കിലാക്കാന്‍ ഇത്തരം ഓഫറുകളുമായി രംഗത്തെത്തിയത്.
ആള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ (AICTE) മാനദണ്ഡ പ്രകാരം കുട്ടികളില്ലാത്തതുകാരണം അടച്ചപൂട്ടല്‍ ഭീഷണി നേരിടുന്ന കോളജുകളാണ് വന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രോക്കര്‍ക്ക് കമ്മിഷന് നല്കി കുട്ടികളെ തരപ്പെടുത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
എഐസിടിഇ കണക്ക് പ്രകാരം 3,291 കോളജുകളിലായി 15.5 ലക്ഷം സീറ്റുകളാണ് വിവിധ എഞ്ചിനിയറിംഗ് കോഴ്സുകളിലായി രാജ്യത്തുള്ളത്. 2016-17, 2015- 16 അധ്യയന വര്‍ഷങ്ങളില്‍ ഇതില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
read also : പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
ഗുജറാത്തിലെ എഞ്ചിനിയറിംഗ് കോളജുകളില്‍ ഈ വര്‍ഷത്തെ ആദ്യഘട്ട പ്രവേശനം കഴിഞ്ഞപ്പോള്‍ 55,422 സീറ്റുകളില്‍ 34,642 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് സ്കോളര്‍ഷിപ്പെന്ന പേരില്‍ ഫീസളവ്, ആദ്യ സെമസ്റ്ററിലെ ഫീസ് പൂര്‍ണമായും ഒഴിവാക്കി നല്കല്, സൗജന്യ ലാപ്ടോപ്, പകുതി നിരക്കില്‍ ഹോസ്റ്റല്‍ യാത്രാ സൗകര്യം എന്നിവ നല്‍കുന്നത്. ഒറ്റത്തവണയായി ഫീസടക്കുന്നവര്‍ക്ക് കോഴ്സ് അവസാനിക്കുമ്പോള്‍ ടൂവീലര്‍ തുടങ്ങി മറ്റ് ഓഫറുകളും നല്‍കിയാണ് കോളജുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്.
വാര്‍ഷിക ഫീസായി 2500 രൂപമാത്രമാണ് ഗുജറാത്തിലെ ഒരു കോളജ് ഈടാക്കുന്നത്. ചില കോളജുകള്‍ വിദ്യാര്‍ഥികളെ തരപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് ഒരുകുട്ടിക്ക് 10,000 രൂപവരെ കൊടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യവസായ രംഗത്തെ വിദഗ്ദര്‍ ഇന്ത്യയിലെ ഒരു തൊഴിലിലും വൈദഗ്ധ്യമില്ലാത്ത യുവജനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഇന്ത്യയിലെ 94% ശതമാനം എഞ്ചിനിയറിംഗ് ബിരുദധാരികളും ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന് ടെക് മഹീന്ദ്ര എം.ഡി സി.പി ഗുര്‍മാനി അഭിപ്രായപ്പെടുന്നു.
Post Your Comments