വയനാട്: അബുദാബിയിൽ വെച്ച് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അമ്പലവയൽ തായ്കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (30) മൃതദേഹത്തിന് പകരമാണ് ചെന്നൈ സ്വദേശിയുടെ മൃതദേഹം എത്തിയത്.
Read Also: ആംബുലൻസ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹം മകൻ ആശുപത്രിയിൽ എത്തിച്ച് മോട്ടോർസൈക്കിളിൽ
ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം അമ്പലവയൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മൃതദേഹം മാറിയതായി വിവരം ലഭിച്ചത്. നിഥിന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് മൈസൂരുവിലെത്തിച്ച ശേഷം ചെന്നൈ സ്വദേശിയുടെ മൃതദേഹവും അവിടെയെത്തിക്കാനാണ് തീരുമാനം.
Post Your Comments