ന്യൂഡൽഹി : അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈന ഇന്ത്യയുമായി കൂടുതൽ അടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമ്മിത മരുന്നുകൾ ദ്രുതഗതിയിൽ ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നു. നിലവിൽ 2017-2018 കാലയളവിൽ 17.3 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്കും,യൂറോപ്പിലേക്കും കയറ്റുമതി ചെയ്തത്.
എന്നാൽ ജനറിക് മരുന്നുകളുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയുമായി കരാറുകൾ ഒന്നും ഒപ്പ് വച്ചിട്ടില്ലെങ്കിലും മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ചൈന അനുകൂല നയമാണ് സ്വീകരിച്ചിരിക്കുന്നത്.
ചൈനയിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യാനുള്ള ലൈസൻസുകൾ ആറു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ദിനേഷ് ദുവാ പറഞ്ഞു.
Post Your Comments