മോസ്കോ: ഞായറാഴ്ചയാണ് ലോകം ഏറെ ഉറ്റുനോക്കുന്ന ചരിത്രപരമായ ഫൈനൽ മോസ്കൊയിൽ അരങ്ങേറുന്നത്. ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ക്രൊയേഷ്യയും തങ്ങളുടെ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുന്ന ഫ്രാൻസും തമ്മിൽ കടുത്ത പോരാട്ടം തന്നെയാകുമെന്നുള്ളതിൽ സംശയമില്ല. അര്‍ജന്റീനന്‍ റഫറിയായ നെസ്റ്റര്‍ പിതാനയാണ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത്.
43 വയസുകാരനായ പിതാന ഈ ലോകകപ്പില്‍ ഇതുവരെ 3 മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഉൽഘാടന മത്സരത്തിന് പുറമെ ഫ്രാന്‍സ്- ഉറുഗ്വേ ക്വാര്‍ട്ടര്‍ ഫൈനല്‍, ക്രോയേഷ്യ-ഡെന്മാര്ക്ക് മത്സരങ്ങളും അദ്ദേഹം ഈ ലോകകപ്പിൽ നിയന്ത്രിച്ചിരുന്നു.
Post Your Comments