പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി. ബെംഗളൂരു വിമാനത്താവളത്തില്‍ കണ്ടത് ജസ്നയെ തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ വിമാനത്താവളത്തിലെ യാത്രാ രേഖകള്‍ പരിശോധിക്കാൻ പോലീസ് ബെംഗളൂരുവിലെത്തി.
വിമാനത്താവളത്തില്‍ മറ്റൊരാളോടൊപ്പം ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബെംഗളൂരുവിലെത്തിയത്. വെച്ചൂച്ചിറ എസ്ഐ ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഎസ്ഐമാരായ അബ്ദുല്‍ നൗഷാദ്, പി.എച്ച്.നാസര്‍ എന്നിവരാണുള്ളത്.
Read also:ജീവൻ കൊടുത്ത് രക്ഷിക്കാനിറങ്ങി; ആ വലിയ മനുഷ്യനുമുമ്പിൽ ലോകം പ്രണമിക്കുന്നു
മെയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അറിയിച്ചത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കും. വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ എമിഗ്രേഷന്‍ രേഖകളില്‍ നിന്ന് അറിയാം. അവ പരിശോധിച്ചുറപ്പാക്കുന്നതിനാണ് പോലീസ് യാത്രതിരിച്ചത്.
കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജെസ്ന മരിയ ജയിംസിനെ മാര്‍ച്ച് 22ന് ആണ് കാണാതായത്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ജെസ്നയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments