Gulf

തൊഴില്‍ പരിശീലന മേഖലയില്‍ സഹകരിക്കാന്‍ ഇന്ത്യയും ഒമാനും; പരിശീലന കമ്പനികള്‍ക്ക് അവസരം

മസ്‌ക്കറ്റ്: ഇന്ത്യന്‍ കമ്പനികളുടെയും പരിശീലന സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-ഒമാന്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ക്ക് ഒമാനില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് അവസരം ഒരുങ്ങും. ഒമാന്‍ തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നതിന് ഇന്ത്യ സഹകരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പണ്ഡെയും വ്യക്തമാക്കുകയുണ്ടായി.

Read Also: വിസാ നിയമത്തില്‍ വിദേശികൾക്ക് അനുകൂലമായ പരിഷ്‌കരണവുമായി ഒമാന്‍

സ്വദേശിവത്കരണത്തിലൂടെ ഒമാനിലെ തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളുമായി തൊഴില്‍ പരിശീലന മേഖലയില്‍ ഒമാന്‍ സഹകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button