KeralaLatest News

സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ

വയനാട്: സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ. കുഴമ്പുരൂപത്തിലുള്ള 82 പവന്‍ സ്വര്‍ണം മുത്തങ്ങയിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി വാവാട് മനാസ്(24) അറസ്റ്റിലായി. ഖത്തറില്‍ നിന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്ന് ബസില്‍ വരുന്ന വഴി മനാസിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button