ന്യൂഡല്‍ഹി: വിവാഹ ചെലവിന്റെ കണക്കുകൾ ബന്ധപ്പെട്ട അധികാരികള്‍ക്കു സമര്‍പ്പിക്കുന്നതു നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു പരിശോധിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. വിവാഹവുമായി ബന്ധപ്പെട്ട അമിത ചെലവ് സ്ത്രീധനം വാങ്ങുന്നതിന്റെ മുഖ്യകാരണമായി മാറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നിർദേശം.
നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ കോടതി നിർദേശിച്ചിട്ടുണ്ട്. കണക്കുകള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടാകണമെന്നും നിർദേശമുണ്ട്.
Post Your Comments