KeralaLatest News

പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും : പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നത് സമ്പന്ന യുവതി

 

കാസര്‍ഗോഡ് : ഉപ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. സംഘത്തിന്റെ പിടിയിലുള്ളത് 15 കാരിയുള്‍പെടെ മൂന്ന് പെണ്‍കുട്ടികളാണെന്നാണ് വിവരം. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ ഒരു സമ്പന്ന യുവതിയായ ഭര്‍തൃമതിയാണ് പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഉപ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഭര്‍തൃമതിക്ക് ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം വാടക ക്വാര്‍ട്ടേഴ്സുകളുള്ളതായാണ് വിവരം. ഈ ക്വാര്‍ട്ടേഴ്സുകളെല്ലാം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് പുറത്തുവരുന്ന വിവരം.

15 കാരിയുള്‍പെടെ 3 പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തിലുള്ളത്. ,ഏതാനും മാസം മുമ്പ് ബന്തിയോട് വെച്ച് ഒരു യുവാവിനൊപ്പം കറങ്ങുന്നതിനിടെ മംഗളൂരു സ്വദേശിനിയായ 15 വയസുകാരിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചിരുന്നു. ഈ സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം പിടിയിലായ യുവാവ് പോക്സോ കേസില്‍ മൂന്നു മാസം റിമാന്‍ഡിലായിരുന്നു. മഹിളാ മന്ദിരത്തില്‍ നിന്നും വീട്ടിലേക്ക് പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ നല്ല നിലയില്‍ നോക്കാമെന്ന് പറഞ്ഞാണ് പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഇപ്പോള്‍ വീണ്ടും പെണ്‍വാണിഭ നടത്തിപ്പുകാരിയുടെ വീട്ടിലാണ് പെണ്‍കുട്ടി കഴിയുന്നത്. പല സമയങ്ങളിലും ഇവിടെ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഇതിനിടയില്‍ മൂന്നു മാസം മുമ്പ് സീതാംഗോളിയില്‍ വെച്ച് കാറില്‍ കറങ്ങുന്നതിനിടെ പെണ്‍കുട്ടിയടക്കം മൂന്നു പേരെ കുമ്പള പോലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ടിട്ടുള്ള 15കാരി എട്ടു മാസം ഗര്‍ഭിണിയാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ യുവാവിനോടൊപ്പം കറങ്ങുന്നതിനിടയില്‍ പിടിയിലായ കേസിന്റെ ആവശ്യത്തിനായി ഈ മാസം അവസാനം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ ഏത് വിധത്തിലും കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള ശ്രമമാണ് പെണ്‍വാണിഭ സംഘം നടത്തിവരുന്നത്. കോടതിയില്‍ പെണ്‍കുട്ടി ഹാജരാക്കപ്പെട്ടാല്‍ ഇപ്പോഴുള്ള ഉള്ളുകള്ളികളെല്ലാം വെളിച്ചത്താകുമെന്ന ഭയത്തിലാണ് സംഘം.

രാഷ്ട്രീയക്കാരുമായും ചില പോലീസ് ഉദ്യോഗസ്ഥന്മാരുമായും നല്ല ബന്ധം വെച്ചുപുലര്‍ത്തുന്ന പെണ്‍വാണിഭ നടത്തിപ്പുകാരി ഇടയ്ക്കിടെ ഗള്‍ഫ് യാത്ര നടത്താറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button