ഏറ്റവും പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം. ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചറാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി ഈ സ്റ്റിക്കര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം നല്‍കാന്‍ ഈ ഫീച്ചറിലൂടെ കഴിയും. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാൻ സാധിക്കും. സ്‌റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേർത്താൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ.
Read Also: ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റിനും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരാളെ പരിചയപ്പെടാം
മറുപടി ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ നോട്ടിഫിക്കേഷന്‍ സ്റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റിലാണ് മറുപടികളും കാണുക. മുമ്പ് കാഴ്ചക്കാര്‍ അയക്കുന്ന സന്ദേശങ്ങള്‍ നേരെ ഡയറക്ട് മെസേജിലാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് നേരിട്ട് സ്‌റ്റോറികള്‍ക്ക് കീഴില്‍ തന്നെയാണ് വരുന്നത്.
Post Your Comments