Latest NewsIndia

ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയ്ക്ക് മുമ്പായി ജമ്മു കശ്മീരിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവുമായി മോദി ചര്‍ച്ചനടത്തി. പിഡിപി എം.എല്‍.എ ആബിദ് അന്‍സാരി മെഹബൂബയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാരിനെ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞു. ഷിയാ പണ്ഡിതന്‍ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധു കൂടിയാണ് ആബിദ്. ഒരു ഡസനിലധികം എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്.

Read also:സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ

87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് സഭയിലുള്ളത് 19 പേരാണ്. അപ്പോഴും എണ്ണം തികയ്ക്കാന്‍ 25 പേരുടെ പിന്തുണ കൂടി വേണം. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് പേര്‍ പിന്തുണച്ചേക്കാം. അപ്പോഴും 17 പേര്‍ കൂടി വേണം. പിഡിപിയില്‍ ഒരു പിളര്‍പ്പുണ്ടായി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button