Latest NewsIndia

ഇന്ത്യ റേപ്പിസ്ഥാന്‍, വിവാദ പരാമര്‍ശം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ചത്

കശ്മീര്‍: ഇന്ത്യയെ റേപ്പിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്മീരിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ ഇന്ത്യയെ അപമാനിച്ചത്. ഇയാള്‍ക്കതിരെ നടപടി, കേസ് റജിസ്റ്റര്‍ ചെയ്തു. നവ മാദ്ധ്യമങ്ങളിലൂടെ സ്വന്തം രാജ്യത്തിനെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു ഫസലിന്റെ വിവാദമായ ട്വിറ്റ് പുറത്തുവന്നത്. പുരുഷമേധാവിത്വം + ജനസംഖ്യ + നിരക്ഷരത + മദ്യപാനം + അശ്ലീലത + സാങ്കേതിക വിദ്യ + അരാജകത്വം = റേപ്പിസ്ഥാന്‍ എന്നായിരുന്നു ഫസലിന്റെ ട്വിറ്റ് .

2011ലെ ഐഎഎസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് വാങ്ങിയ ആളാണ് ഫസല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button