നൂറനാട് : വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനു തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നു പുക ഉയരുന്നതുകണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷനു വടക്ക് മുതുകാട്ടുകര ചെമ്പകശേരില്‍ വടക്കതില്‍ സുഭാഷ് ഭവനത്തില്‍ രത്‌നമ്മ(70)യുടെ വീട്ടിലാണു സംഭവം. ഇന്നലെ ഉച്ചയ്ക്കു 12ന് വാഷിങ് മെഷീന്‍ ഓണാക്കി തുണിയിട്ട ശേഷം രത്‌നമ്മ മുറിയിലും മകള്‍ സിന്ധു വീടിനു പുറത്തും നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വീടിനുള്ളില്‍ സ്‌ഫോടനം ഉണ്ടായത്.
ഇതോടൊപ്പം മുറിക്കുള്ളില്‍ പുക ഉയരുകയും ചെയ്തതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. പിന്നീടാണു വീടിനുള്ളില്‍ കിടപ്പുമുറിയോടു ചേര്‍ന്നു സ്റ്റോര്‍ റൂമില്‍ വച്ചിരുന്ന വാഷിങ് മെഷീന്‍ കത്തി പൊട്ടിത്തെറിച്ചതു വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ചു തീ ഭാഗികമായി അണച്ചു. വിവരം അറിഞ്ഞ് കായംകുളത്തുനിന്നു അഗ്‌നിശമനസേന എത്തി വാഷിങ്‌മെഷീന്‍ വീടിനു പുറത്തേക്ക് എത്തിച്ചു തീ പൂര്‍ണമായും അണച്ചു.
Read Also : സൗദി നഗരം ചുട്ട് ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
വാഷിങ്‌മെഷീനും അതിലുണ്ടായിരുന്ന തുണികളും മുറിയുടെ വാതിലിന്റെ കതകും പൂര്‍ണമായും കത്തിനശിച്ചു. മുറികളിലേക്കു തീപടര്‍ന്ന് വൈദ്യുതിവയറുകള്‍ക്കും അലമാരയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ക്കും പെട്ടികള്‍ക്കും തീപിടിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
Post Your Comments