തൃശൂര്‍: കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്ന വലിയ ഒരു പ്രശ്നമാണ് മിസ്ഡ് കോള്‍ തട്ടിപ്പ്. പ്ലസ് 5-ല്‍ ആരംഭിക്കുന്ന മിസ്ഡ് കോളുകളിലൂടെയാണു തട്ടിപ്പ്. ഫോണ്‍സന്ദേശം കണ്ടു തിരിച്ചു വിളിക്കുന്നത് പുരുഷനാണെങ്കില്‍ അപ്പുറത്ത് സ്ത്രീയായിരിക്കും ഫോണെടുക്കുക. ഒരുമിച്ചിരുന്നുള്ള സംഭാഷണമാണു നടക്കുന്നതെന്ന് ഇരകളറിയുന്നില്ല. ദീര്‍ഘനേരം നീളുന്ന അശ്ലീലസംഭാഷണത്തിലൂടെ വലിയ തുകയാണു തട്ടുന്നത്.
Also Read: മിസ്ഡ്കോള് കെണി വഴി പീഡിപ്പിച്ചത് 12 യുവതികളെ; മണവാളന് പ്രവീണിന്റെ കഥ ഇങ്ങനെ
എന്നാല്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം അവിടത്തെ ടെലികോം കമ്പനികള്‍ക്കും കിട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം കമ്പനികളുമായി ധാരണയുണ്ടാക്കിയാണു സ്വകാര്യഗ്രൂപ്പുകള്‍ മലയാളികള്‍ ഉള്പ്പെടെയുളളവരില്നിന്നു പണം തട്ടുന്നത്. ചില നെറ്റ്വര്‍ക്ക് ഗ്രൂപ്പുകള്‍ ഇതിനായി പ്രത്യേക സംവിധാനം മുമ്പ്് ഒരുക്കിയിരുന്നു. ഫോണ്‍ വിളിക്കുന്നവരെ രസിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്ുന്നയതാണ് കോള്‍സെന്ററുകളിലെ ജീവനക്കാരുടെ ജോലി.
ഇത്തരം സെന്ററുകളെക്കുറിച്ച് വന്‍ പരാതി ഉയര്‍ന്നതോടെ പലതും പൂട്ടിയെന്നാണ് സൂചന. ചങ്ങാത്ത ഫോണ്‍വിളി എന്ന പേരില്‍ അശ്ലീലഫോണ്‍ ചാറ്റിങ് നടത്തി വന്‍ തുക ഈടാക്കുന്ന സംഘങ്ങള്‍ സജീവമാണ്. വ്യാപകമായി സന്ദേശമയച്ചാണ് ഇരകളെ തേടുന്നത്. ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് പ്രത്യേക നമ്പറുകളിലേക്കുള്ള കോളുകള്‍ക്ക് അമിതതുക ഈടാക്കും. വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച ശേഷമാണിത്. യുവാക്കളാണ് കൂടുതലായും ഇരകളാകുന്നത്. ഇത്തരം കോളുകള്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെ തുകയാണ് ഈടാക്കുക.
Post Your Comments