മക്കിയാട് : നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് രാത്രിയില്‍ അജ്ഞാത കാര്‍ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൊല നടന്ന വീടിനു രണ്ടുകിലോമീറ്ററകലെയാണ് രാത്രി മുഴുവന്‍ ആളില്ലാത്ത നിലയില്‍ കാര്‍ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട കാര്‍ രാവിലെ ആറുമണിക്ക് അപ്രത്യക്ഷമാവുകയും ചെയ്തു. കൊലപാതകം നടന്ന പൂരിഞ്ഞിക്കു സമീപം മക്കിയാട് സെന്റ് ജൂഡ് ദേവാലയത്തിനടുത്ത് മടത്താശേരി ജോസിന്റെ വീടിന്റെ മുന്പില് മക്കിയാട്- മരച്ചോട് റോഡിലാണ് മഞ്ഞ നിറമുള്ള കാര്‍ കണ്ടെത്തിയത്.
Read Also : ഉന്നാവോ പീഡനകേസ് : എംഎല്‍എയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
സംശയം തോന്നിയ നാട്ടുകാര്‍ മടത്താശേരി ജിസന്റെ നേതൃത്വത്തില്‍ പൊലീസില്‍ വിവരമറിയിച്ചു. പരിസരവാസികളെല്ലാം കാറിനു സമീപം ഒത്തു കുടി. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി കാര്‍ നമ്പര്‍ എഴുതിയെടുത്ത് കുറെ നേരം ഇവിടെ ചെലവഴിച്ച് മടങ്ങി. എന്നാല്‍ പുലര്‍ച്ചെ ആറുമണിക്കു കാര്‍ കാണാതാവുകയും ചെയ്തു. അപരിചിതമായ ഈ കാര്‍ രാത്രി മുഴുവന്‍ എന്തിന് ഇവിടെ നിര്‍ത്തിയിട്ടു എന്ന ചിന്തയിലാണ് പ്രദേശവാസികള്‍. വെള്ളമുണ്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments