Latest NewsIndia

ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുമാറ്റണം, താജ്മഹല്‍ സംരക്ഷണത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒന്നുകില്‍ പൊളിച്ച് നീക്കണം അല്ലെങ്കില്‍ സംരക്ഷിക്കണം എന്ന് താജ്മഹല്‍ വിഷയത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. താജ്മഹലിന്റെ അറ്റകുറ്റപ്പണി സമയ ബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

read also: Search താജ്മഹല്‍ താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് പുരാവസ്തു വകുപ്പ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് കോടതി വിമര്‍ശിച്ചു. താജ്മഹലിനെ മലിനപ്പെടുത്തുന്ന സ്രോതസ്സുകള്‍ കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും മലിനീകരണം തടയാന്‍ സമിതി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു.

താജ്മഹല്‍ നല്ല രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും ഫ്രാന്‍സിലെ ഈഫല്‍ ടവറിനേക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി ചൂണ്ടിക്കാട്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button