പത്തനംതിട്ട : സംസ്ഥാനത്ത് പതിമുന്നുകാരന്റെ മരണത്തിനു പിന്നില്‍ ബ്ലൂവെയിലിന്റെ പകരക്കാനെന്ന് സംശയം. കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാര്‍ഥി മൊബൈല്‍ ഗെയിമില്‍പെട്ട് ആത്മഹത്യചെയ്‌തെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നു ലഭിച്ച ചില നോട്ട്ബുക്കുകളില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഈ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കാര്‍ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാര്‍ഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുവത്രെ. വീട്ടിലും പരിസരത്തും എല്ലാവരോടും വളരെ അടുപ്പമുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.
മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ മാസ്മരിക വലയിലേക്കു കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പിന്നീട് ചതിക്കുഴിയില്‍ വീഴിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് കല്ലൂപ്പാറയില്‍ 13 വയസുള്ള വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സൈബര്‍ വിഭാഗത്തെക്കൊണ്ട് ശാസ്ത്രീയമായ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.
മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വിവരസാങ്കേതിക വിദ്യാകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെപ്പറ്റി വിദ്യാഭ്യാസവകുപ്പും പൊലീസും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും വിദ്യാലയങ്ങളില്‍ സൈബല്‍ സെല്ലുകളും കൗണ്‍സലിങ് കേന്ദ്രങ്ങളും തുറന്ന് കുട്ടികളുടെ ഭയാശങ്കകള്‍ പങ്കുവയ്ക്കുന്നതിനു വേദിയൊരുക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.
Post Your Comments