
അടിമാലി: നാല് ദിവസം കൊണ്ടുള്ള അടുപ്പം, കാമുകനൊപ്പം പോകണമെന്ന് കോടതിയിലും ആവർത്തിച്ച് വീട്ടമ്മ. ചികിത്സിക്കാന്‍ കൊണ്ടുവന്ന രണ്ടര വയസ്സുകാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് അമ്മ കാമുകനൊപ്പം പോയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി ആശുപത്രിയിൽവെച്ച് പരിചയപ്പെട്ട മറയൂര്‍ സ്വദേശിയും അവിവാഹിതനായ യുവാവുമായി മുങ്ങുകയായിരുന്നു.
കുഞ്ഞിനെ കാണാനായി ഭർത്താവ് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനടി അടിമാലി പൊലീസില്‍ പരാതി നല്‍കി. മിസിംഗിന് പൊലീസ് കേസെടുത്തു. ചൊവാഴ്ച യുവതിയെ പൊലീസ് മറയൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്നു. കാമുകനൊപ്പം പോയാൽ മതിയെന്നായിരുന്നു യുവതി പറഞ്ഞത്. ഇതേത്തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി. കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്നറിയിച്ചതോടെ കോടതിയും പോകാൻ അനുമതി നൽകി.
Post Your Comments