തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം രാമായണമാസം ആചരിക്കുന്നുവെന്ന് പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃത സംഘം സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. സംസ്‌കൃത സംഘം നടത്തുന്നത് രാമയണ മാസാചരണം അല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സംഘടനയുടെ പരിപാടി സിപിഎമ്മിനെതിരായ ആയുധമാക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
Post Your Comments