
രഹസ്യമായി വീഡിയോ കാണാൻ സൗകര്യമൊരുക്കി യൂട്യൂബ്. ഇതിനായി ഗൂഗിൾ ക്രോമിൽ ഉള്ളത് പോലെ മൊബൈല്‍ ആപ്പില്‍ ഇന്കൊഗ്നിറ്റോ മോഡ് യൂട്യൂബ് ഏര്‍പ്പെടുത്തിയെന്നു വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഇനി മുതൽ ആപ്പില്‍ ഈ മോഡ് ഓണാക്കി വീഡിയോ കണ്ടാല്‍ അതൊന്നും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ കാണില്ല. അതിനാൽ സ്വകാര്യമായി വിഡീയോ കാണാൻ ഇതിലൂടെ സാധിക്കും. ഈ മോഡുള്ള ആപ്പിന്റെ സ്ക്രീന്‍ ഷോട്ടും ചില ടെക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
Also read : ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും
Post Your Comments