വയനാട്: കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 772.50 മീറ്ററില്‍നിന്ന് പരമാവധി സംഭരണശേഷിയായ 775.60 മീറ്ററിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും.ഡാമിന്റെ താഴെ പുഴയരികിലുള്ളവര് ജാഗ്രത പാലിക്കണമെന്ന് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
read also:പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അണക്കെട്ട് ഷട്ടറുകള്‍ തുറന്നാല്‍ ഏതു സമയത്തും പടിഞ്ഞാറത്തറ സ്പില്‍വേ വഴി കരമാന്തോടില് കൂടി പനമരം പുഴയിലേക്ക് ഡാമിലെ വെള്ളം തുറന്നുവിടും.കനത്ത മഴയില്‍ ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളം കയറിയ നിലയിലാണ്. വെള്ളപ്പൊക്കം ഉണ്ടായ മേഖലകളിലെ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Post Your Comments