ചിന്ദ്വാര: ഒരേ ദിവസം പതിനാലുകാരിയെ രണ്ടുതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ അറസ്റ്റിൽ. കോട്ട മധ്യപ്രദേശിലെ ചിന്ദ്വാരയില് ജൂലായ് ആറിന് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മോഹിത് ഭരദ്വാജ്, രാഹുല്‍ ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്‍മ്മ എന്നിവരാണ് പ്രതികൾ. പ്രതികളെ പീഡനത്തിന് ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. മഹ്വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില്‍ നടന്നുനീങ്ങിയ പെണ്‍കുട്ടിയെ പോലീസുകാരാണ് ആദ്യം കണ്ടത്. വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്.
Read also:ഓര്‍ത്തഡോക്സ് സഭയിലെ പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
പെൺകുട്ടി വീട്ടിലേക്ക് പോവുന്ന വഴി മോഹിദ് ഭരദ്വാജ് എന്നയാള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്നും രാഹുല്‍ ബോണ്ഡെയുടെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിസച്ചെന്നും കുട്ടി പറഞ്ഞു. തുടർന്ന് ഇവിടെ നിന്ന്
രക്ഷപ്പെട്ട് പോകുന്നവഴി മറ്റു മൂന്നുപ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ട് പോവല്, പോക്സോ എന്നീ വകുപ്പുകളെല്ലാം ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
Post Your Comments