തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി നല്കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ളാസ്റ്റിക് സര്‍ജനായ ഡോ. പി എ തോമസാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഡോ. തോമസിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥിരീകരിച്ചു. ഉമിനീരിലൂടെ പകരുന്ന പകർച്ചവ്യാധികൾ മറ്റൊരാളിലേക്കെത്താൻ ഈ രീതി കാരണമാകുമെന്ന് കത്തിൽ വ്യക്തമായി പറയുന്നു.
അപ്പം നൽകുമ്പോൾ കൈവിരലുകൾ നാവിലും പല്ലുകളിലും സ്പർശിക്കാറുണ്ട്. അതുപോലെ വീഞ്ഞ് ഒരേ സ്പൂൺ കൊണ്ടാണ് പലർക്കും വായിൽ പകർന്നു കൊടുക്കുന്നത്. ഇത് വളരെ അനാരോഗ്യകരമായ പ്രവർത്തിയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.മലേഷ്യയിൽ നിപാ വൈറസ് ബാധ ഉണ്ടായ സമയത്ത് നിയമം മൂലം അവിടെ കുർബാന നിരോധിച്ചിരുന്നു. കോഴിക്കോടും പരിസരങ്ങളിലും നിപ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ നാവിൽ സ്വീകരിച്ചിരുന്ന അപ്പം കൈകളിൽ വാങ്ങണമെന്ന് സീറോ മലബാർ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനം ഇറക്കിയിരുന്നു.
ഉമിനീരിലൂടെയും സ്പർശനത്തിലൂടെ മാരക രോഗങ്ങൾ പകരുന്നത് തടയാനുള്ള മാർഗമെന്ന നിലയിലാണ് ഡോക്ടറന്മാരുടെ സംഘടന മെത്രാന്മാരോടും സഭാ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്. സഭാ നേതൃത്വങ്ങൾ ഇക്കാര്യത്തോട് ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘം വെളിപ്പെടുത്തുന്നു
Post Your Comments