മധ്യപ്രദേശ്: അമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിലഭിക്കാത്തതിനെ തുടർന്ന് മകൻ മോട്ടോർസൈക്കിളിൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു.മധ്യപ്രദേശിലെ തിക്കാംഗഡ് ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകൻ അമ്മയുടെ മൃതദേഹവുമായി മോട്ടോർസൈക്കിളിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നായിരുന്നു സംഭവം.
ALSO READ: ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ആളുടെ മൃതദേഹം കണ്ടെത്തി
കുൻവർ ഭായി പാമ്പുകടിയേറ്റാണ് മരിച്ചത്. യുവതിയെ അടുത്തുള്ള ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപത്രിൽ എത്തിക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസിന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു.
Post Your Comments