KeralaIndia

‘ നാളെ കൂടെ അവധി തന്നാല്‍ 10k ഷുഗര്‍..’ കളക്ടറുടെ ഫേസ്ബുക് പേജ് അവധി അപേക്ഷകൊണ്ട് നിറയുന്നു; സംഭവം ഇങ്ങനെ

കൊച്ചി: സമൂഹമാധ്യമത്തിലൂടെ കളക്ടറെ കൈയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ”പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വന്ന കമന്റുകളിലൊന്നാണിത്. സെലിബ്രിറ്റികളുടെ ഫേസ്ബുക് പേജുകൾക്ക് കിട്ടുന്ന അതെ സ്വീകാര്യതയാണ് ഇന്ന് കളക്ടറുടെ പേജിനുമുള്ളത്. കളക്ടർ അവധി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് വിദ്യാർഥികൾ. അവധി ചോദിച്ചുവാങ്ങാനും തുടങ്ങിയിട്ടുണ്ട്.

ALSO READ: സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 5 കൊല്ലം തടവ് ശിക്ഷ : ശിക്ഷ കര്‍ശനമാക്കാന്‍ കേരള പൊലീസ്

‘കളക്ടര്‍ സാറിനെപ്പോലെ വലിയ ഒരാളായി തീരണമെന്നാണ് ആഗ്രഹമെങ്കിലും മഴയത്ത് സ്‌കൂളില്‍ പോയി അബദ്ധവശാല്‍ വല്ല ഒഴുക്കിലോ തോട്ടിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വലിയൊരു മുത്തിനെ നിങ്ങള്‍ക്കു നഷ്ടമാകും, ഒരവധി തരുമോ എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ കമന്റ്. അവധി നല്‍കിയ കളക്ടറിന്റെ പേജിന് ലൈക്കുകള്‍ വാരിക്കൂട്ടി ഇനിയും അവധി തന്നാല്‍ ലൈക്കുകള്‍ വര്‍ധിപ്പിക്കാം എന്നു വിലപേശുന്നവരും കുറവല്ല.

എന്നാൽ അവധി നൽകുമ്പോൾ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴിവാക്കുന്നതിനെതിരെയും വിദ്യാർത്ഥികൾ പ്രതികരിച്ചു. നാളെ എങ്ങാനും അവധി കൊടുക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ തരണം, ഞങ്ങള്‍ കോളേജില്‍ പഠിക്കുന്നത് നീന്തലല്ല സാര്‍ എന്നാണ് ഈ വിഭാഗത്തിന്റെ കമന്റുകള്‍. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടുകൊണ്ടുള്ള അറിയിപ്പിനു താഴെയാണ് വിദ്യാര്‍ഥികള്‍ അവധി അപേക്ഷകളുമായി അണിനിരന്നത്. അല്‍പസമയത്തിനകം കളക്ടര്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കളക്ടറിന് അഭിനന്ദന പ്രവാഹവുമായി വീണ്ടും എത്തി വിദ്യാര്‍ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button