Latest NewsInternational

അജ്ഞാതരായ തോക്കു ധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

കാബൂള്‍: തോക്കു ധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നംഗര്‍ഹാറിലെ വിദ്യാഭ്യാസ ഓഫീസിൽ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഫീസിലേയ്ക്ക് കടന്ന് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തോക്കുധാരികളുടെ എണ്ണം സംബന്ധിച്ച്‌ വ്യക്തതയില്ലെന്നും പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അദുള്ള ഖൊഹിയാനി.

കെട്ടിടത്തിനുള്ളില്‍ അമ്ബത് പേരോളം കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. വെടിവെയ്പ്പില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി നംഗര്‍ഹാര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് ഷിന്‍വാരി പറഞ്ഞു. ജലാലാബാദില്‍ കഴിഞ്ഞ പത്തുദിവസങ്ങളില്‍ വലിയ ആക്രമണങ്ങളില്‍ മൂന്നാമത്തേതാണ് ഇപ്പോള്‍ നടന്നത്.

Also read : പത്തനംതിട്ടയിൽ എസ് എഫ് ഐ നേതാവിന് വെട്ടേറ്റു: എസ് ഡി പി ഐ എന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button