
ഷാർജ: ഷാർജയിൽ തൊഴിലാളികൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. പ്രവാസികളുൾപ്പടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഷാർജയിലാണ് അപകടമുണ്ടായത്. തൊഴിലാളികളുമായി തൊഴിൽസ്ഥലത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന മിനിബസ് ബാരിയറിൽ ഇടിച്ച് തകിടംമറിയുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മുഴുവൻ പേർക്കും ഗുരുതര പരിക്കേറ്റുണ്ട്. ഇവരെ ഷാർജ അൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു
Post Your Comments