ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്സ്ആപ്പ്. വ്യാജവാർത്തകൾ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയുമായി വാട്സാപ്പ് രംഗത്തെത്തിയത്.
ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ ഫുള്‍പേജ് പരസ്യം നല്‍കിയാണ് വാട്സആപ്പ് വ്യാജ വാര്‍ത്തകൾക്കെതിരെയുള്ള ആദ്യ നടപടി സ്വീകരിച്ചത്. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലാണ് പരസ്യം അച്ചടിച്ച് വന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനതിരെ സര്‍ക്കാര്‍ വാട്സപ്പിനോട് പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് രാജ്യത്ത് ഈ വർഷം മാത്രം 24 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments