ബാങ്കോക്ക്: ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം ഇനി വെള്ളിത്തിരയിലേക്ക്. തായ്‌ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കോച്ചിന്റെയും പന്ത്രണ്ട് കുട്ടികളുടെയും ആത്മധൈര്യവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും രക്ഷപെടലുമൊക്കെ അതിന്റെ ചൂടും ചൂരും നഷ്ടപ്പെടാതെ സിനിമയാക്കുകയാണ് ഹോളിവുഡില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍. അമേരിക്കയില്‍ നിന്നുള്ള രണ്ടു നിര്‍മാതാക്കളാണ് സിനിമ നിർമ്മിക്കാനൊരുങ്ങുന്നത്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവരെയും രക്ഷപ്പെട്ടവരെയും കുടുംബത്തെയുമൊക്കെ അഭിമുഖം ചെയ്ത് എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്യുവര്‍ ഫ്‌ലിക്‌സ് ഫിലിംസ് മാനേജിങ് പാര്‍ട്ട്‌നര്‍ മിഖായേല്‍ സ്‌കോട്ടും സഹനിര്‍മാതാവ് ആദം സ്മിത്തുമെന്നാണ് സൂചന. ഇങ്ങനെയൊരു അവസരത്തിൽ ഇത്തരത്തിലൊരു തീരുമാനം മനുഷ്യത്വപരമല്ലെന്നാണ് പലരുടെയും അഭിപ്രായം. മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ രംഗത്തെത്താനുള്ള സാധ്യത കൂടുതലായതുകൊണ്ട് പെട്ടെന്നു തീരുമാനം എടുത്തേ തീരൂ എന്നാണ് സ്കോട്ടും സ്‌മിത്തും വ്യക്തമാക്കുന്നത്. 2019 അവസാനത്തോടെ സിനിമയുടെ പ്രൊഡക്ഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കോട്ട് പറയുന്നു.
Post Your Comments