ചിരാങ് റായ്: തായ്‌ലണ്ടില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ എട്ട് കുട്ടികളെ രക്ഷപ്പെടുത്തി. രണ്ടാഴ്ചയായി താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു കളിക്കാരെയും കോച്ചിനെയുമാണ് ഇനി രക്ഷിക്കാന്‍ ബാക്കിയുള്ളത്.
നാല് കുട്ടികളെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. ഇവരുടെ പേരുകളും മറ്റ് വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. ഞായറാഴ്ച നാല് കുട്ടികളെയും ഇന്നലെ നാല് കുട്ടികളെയുമാണ് പുറത്തെത്തിച്ചത്.
ഇന്നലെ രാവിലെ പ്രാദേശിക സമയം പതിനൊന്നിനാണു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. വൈകിട്ട് 7.40 നാണ് എട്ടാമത്തെ കുട്ടി പുറത്തെത്തിയത്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. അതേസമയം മഴ രക്ഷാപ്രവര്‍ത്തനത്തിന് വില്ലനാകുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം 23 നാണു കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയത്. ഒന്‍പത് ദിവസങ്ങള്‍ക്കുശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരുടെ അടുത്തെത്താനായത്.
Post Your Comments