റിയാദ്: സൗദി അറേബ്യയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതോടെ ഹൗസ് ഡ്രൈവർ റിക്രൂട്ട്മെന്റ് കുറഞ്ഞതായി റിപ്പോർട്ട്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ ഡ്രൈവർമാരെയാണ് മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഹൗസ് ഡ്രൈവർ റിക്രൂട്ട്മെന്റ് 25 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അടുത്ത വർഷം ഇത് 50 ശതമാനത്തിന് മുകളിലാകുമെന്നാണ് സൂചന. രണ്ട് വർഷത്തിനകം സൗദിയിലെ ഡ്രൈവർമാരായി ജോലി ചെയ്യുന്ന 40 ശതമാനം വിദേശികൾക്കെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.
Read Also: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍
രണ്ടാഴ്ച മുമ്പാണ് സൗദിയിൽ വനിതകൾ വാഹനം ഓടിച്ചു തുടങ്ങിയത്. അതേസമയം വനിതകൾ വാഹനം ഓടിക്കാൻ തുടങ്ങിയത് സ്വദേശി കുടുംബങ്ങളുടെ ചെലവ് കുറയ്ക്കാനും വിദേശത്തേക്ക് ഒഴുകുന്ന പണത്തിൽ കുറവു വരുത്താനും സഹായിക്കുമെന്ന് ചേംബർ ഓഫ് കോമേഴ്സ് മുൻ വൈസ് പ്രസിഡന്റ് ഡോ. സാമി അൽ അബ്ദുൽ കരിം പറയുകയുണ്ടായി.
Post Your Comments