ന്യൂഡല്‍ഹി: ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്ന് ഇന്ത്യക്ക് പുതിയ വെല്ലുവിളി ഉയർത്തി പാകിസ്താന് വീണ്ടും രംഗത്ത്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് പാകിസ്ഥാൻ തങ്ങളുടെ പതിയ വ്യോമതാവളം തുറന്നിരിക്കുന്നത്.
Also Read : ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ
ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താനിലെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീൽഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനീസ് നിർമ്മിത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്താന് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയ്ക്കെതിരെ ജലമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ക്ക് പ്രത്യേക പരീശലനം നല്‍കുന്നുണ്ടെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്.
Post Your Comments