Latest NewsKerala

മെറിറ്റ്‌ സീറ്റില്‍ പോലും വിദ്യാര്‍ഥികളികളെ കിട്ടാതെ സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജുകള്‍

തിരുവനന്തപുരം : സര്‍ക്കാര്‍നയം ഒടുവിൽ തിരിച്ചടിയായി. മെറിറ്റ്‌ സീറ്റില്‍പോലും വിദ്യാര്‍ഥികളെ കിട്ടാതെ സംസ്‌ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജുകള്‍. പഠനത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് പോകുന്നതോടെയാണ് സംസ്ഥനത്തെ സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജുകള്‍ പ്രതിസന്ധിയിലായത്. യോഗ്യതാ പരീക്ഷയില്‍ മികച്ച മാര്‍ക്ക്‌ നേടിയിട്ടും പ്രവേശനപരീക്ഷയില്‍ പിന്തള്ളപ്പെട്ടവരാണ്‌ പ്രവേശനപരീക്ഷയില്ലാത്ത സംസ്‌ഥാനങ്ങളിലേക്കു പോകുന്നത്‌.

പ്രവേശനപരീക്ഷയില്‍ നിശ്‌ചിത ശതമാനം മാര്‍ക്ക്‌ വേണമെന്ന നിബന്ധനയില്‍ ഇളവ്‌ നല്‍കുകയോ അലോട്ട്‌മെന്റ്‌ പൂര്‍ത്തിയായതിനു ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ യോഗ്യതാപരീക്ഷയിലെ (പ്ലസ്‌ ടു) മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുവദിക്കുകയോ വേണമെന്നാണ്‌ ആവശ്യം. അങ്ങനെയെങ്കില്‍ കുറച്ചു സീറ്റിലെങ്കിലും വിദ്യാര്‍ഥികളെ ലഭിക്കുമെന്ന്‌ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവേശന പരീക്ഷയില്‍ നിശ്‌ചിത മാര്‍ക്ക്‌ നേടിയ 46,686 വിദ്യാര്‍ഥികളാണ്‌ എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ റാങ്ക്‌ പട്ടികയിലുള്ളത്‌. ഇവരില്‍നിന്ന്‌ 22,000 സീറ്റിലേക്ക്‌ അലോട്ട്‌മെന്റ നടന്നെങ്കിലും ഫീസടച്ച്‌ സ്വാശ്രയ കോളജുകളില്‍ ചേര്‍ന്നത്‌ 7,000 പേര്‍ മാത്രം. ചില എന്‍ജിനീയറിങ്‌ പഠനശാഖകളില്‍ ഒരാള്‍ പോലും ചേരാത്ത കോളജുകള്‍ നിരവധിയാണ്‌.

ALSO READ: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടിത്തുടങ്ങി; കാരണമിതാണ്

ഫീസ്‌ മാത്രമാണു വരുമാനമാര്‍ഗമെന്നിരിക്കെ, വിദ്യാര്‍ഥികളില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്‌ഥയിലാണു മാനേജ്‌മെന്റുകള്‍. അടച്ചുപൂട്ടാനോ പോളിടെക്‌നിക്‌ കോളജുകളായി മാറാനോ സാങ്കേതിക സര്‍വകലാശാലയ്‌ക്കും എ.ഐ.സി.ടി.ഇക്കും അപേക്ഷ നല്‍കുന്ന കോളജുകളുടെ എണ്ണം കൂടുകയാണ്‌. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 14 സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജുകളാണു സംസ്‌ഥാനത്ത്‌ അടച്ചുപൂട്ടിയത്‌. ഏറ്റവുമൊടുവില്‍ ചേര്‍ത്തല കെ.വി.എം, ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ കോളജുകളും പൂട്ടിയതോടെ ശേഷിക്കുന്നത്‌ 134 സ്വകാര്യ സ്വാശ്രയ കോളജുകളളാണ്.

shortlink

Post Your Comments


Back to top button