തിരുവനന്തപുരം: വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ മുഴുവൻ വിദ്യാര്‍ത്ഥികളെയും ജയിംസ് കമ്മിറ്റി പുറത്താക്കി.ഇവരെല്ലാം മാനേജ് മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവരാണ്.ഇവരാരും തന്നെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളവരല്ല.12 സ്വാശ്രയ കോളേജിലെ എന്‍ആര്‍ ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി.
ചാലക്കുടിയിലെ നിര്‍മ്മല എഞ്ചിനീയറിംഗ് കോളേജിലെ 36 വിദ്യാര്‍ത്ഥികളുടേയും അടൂര്‍ എസ്‌എന്‍ ഐടിയിലെ 46 വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ജെയിംസ് കമ്മറ്റി റദ്ദാക്കി.പ്രവേശനത്തില്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ നടത്തിയ വന്‍തട്ടിപ്പുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്.
എൻ ആർ ഐ ക്വാട്ടയിൽ തങ്ങൾക്കിഷ്ടമുള്ളതുപോലെയായിരുന്നു കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്.300 നടുത്തു വിദ്യാർത്ഥികളെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കോളേജുകൾക്കെതിരെ നടപടിയുണ്ടാവുമെന്നു കമ്മറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments