തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇരുട്ടടിയായി സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം. സ്ഥിര അഫിലിയേഷന്‍ ഉടന്‍ അനുവദിക്കേണ്ടതില്ലെന്ന് സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. അഞ്ച് സ്വാശ്രയ എന്‍ജിനിയറിങ് കോളേജിന് സ്ഥിര അഫിലിയേഷന്‍ നല്‍കി യുജിസി ഫണ്ട് ലഭ്യമാക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തടഞ്ഞത്.
സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് ആറുവര്‍ഷം പൂര്‍ത്തിയായ കോളേജുകള്‍ക്ക് മാത്രമേ സ്ഥിര അഫിലിയേഷന് ശുപാര്‍ശ ചെയ്യാവൂ എന്ന് സര്‍വകലാശാല ആക്‌ട് വ്യക്തമാക്കുന്നു. പക്ഷെ ഇത് സര്‍ക്കാര്‍ നിയന്ത്രിത കോളേജുകൾക്ക് മാത്രമാണ് ബാധകം. എന്നാല്‍, വന്‍തുക ഫീസ് ഈടാക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിര അഫിലിയേഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആക്‌ട് വ്യവസ്ഥ ചെയ്യുന്നില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ സർക്കാർ പ്രതിനിധിയുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനം യോഗം എടുത്തത്.
Post Your Comments