അഭിമന്യുവിന്റെ വീട്ടില്‍ പോയ മുന്‍ മന്ത്രി എം.എ ബേബി അഭമന്യുവിന്റെ ഒരു ആഗ്രഹമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. അഭിമന്യുവിന്റെ സ്മരണയ്ക്കായി ഒരു വായനശാല കെട്ടിപ്പടുക്കാന്‍ വട്ടവട പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അഭിമന്യു മഹാരാജാസ് സ്മാരക ഗ്രന്ഥശാല എന്ന പേരില്‍. ഗ്രാമസഭയില്‍ അഭിമന്യുവിന്റെ നിര്‍ദേശമായിരുന്നു വട്ടവയില്‍ ഒരു ഗ്രന്ഥശാല എന്നത്. ഈ ആഗ്രഹം കേരളം സാധിച്ചു നല്കണം, അദ്ദേഹം പറഞ്ഞു.
അഭിമന്യുവിന്റെ എസ്എസ്എല്‍സി ബുക്കും പ്ലസ് ടു മാര്‍ക്ക് ലിസ്റ്റും ഒക്കെ അടങ്ങുന്ന ഒരു ഫയല്‍ അച്ഛന്‍ മനോഹരന്‍ എന്റെ കയ്യിലേക്ക് നീട്ടി. കണ്ണു നിറയാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചത് അവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ടാവും. ചിരിക്കുകയാണെന്നു വരുത്തി. ഈ മിടുമിടുക്കന്‍ കുട്ടിക്ക് കിട്ടിയ ചില സര്‍ട്ടിഫിക്കറ്റുകള്‍, ചെയുടെ ബൊളീവിയന്‍ ഡയറി പോലെയുള്ള ചില പുസ്തകങ്ങള്‍, അവന്റെ ചില ഉടുപ്പുകള്‍ ഇവയൊക്കെയാണ് ഈ ഒറ്റമുറി വീട്ടിലെ വിലമതിക്കാനാവാത്ത സമ്പത്ത്. രക്തസാക്ഷിയുടെ തിരുശേഷിപ്പുകള്‍.
കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരത്തു നടന്ന ഒരു ക്യാമ്പിലെ ചോദ്യോത്തരവേളയില്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുകയും എന്നോടൊത്തു നിന്ന് ഫോട്ടോ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്ത ഈ മിടുക്കന്റെ വീട്ടില്‍ ഇങ്ങനെ വരേണ്ടിവരുമെന്ന് ആരു കണ്ടു!
കൊടുംകാട്ടിലൂടെ യാത്ര ചെയ്ത് വട്ടവട പഞ്ചായത്തിലെ കോട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയത് ദുഖം ഘനീഭവിച്ച ഒരു ഗ്രാമത്തിലൂടെ ആയിരുന്നെങ്കില്‍ തിരിച്ച് കൊച്ചി നഗരത്തിലെ അഭിമന്യുവിന്റെ മഹാരാജാസിലെത്തിയത് ദുഖം തളംകെട്ടിയ ഒരു നഗരത്തിലൂടെയായിരുന്നു. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ ആശുപത്രിയില്‍ പോയി കണ്ടതും അങ്ങനെ തന്നെ. മഹാരാജാസില്‍ ഞാന്‍ പോയിട്ടുള്ളതിന് കണക്കില്ല. ബ്രിട്ടോക്ക് കുത്തേറ്റ കാലത്തടക്കം പോയിട്ടുണ്ട്.
നിരവധി രക്തസാക്ഷികളുടെ ശരീരം ഏറ്റുവാങ്ങിയിട്ടുണ്ട്. അവരുടെ ദുഖം നിറഞ്ഞ വീടുകളിലേക്ക് പോയിട്ടുണ്ട്. പക്ഷേ, നഗരവും ഗ്രാമവും ഒക്കെ ഒരുപോലെ ഏറ്റെടുത്ത ഒരു ദുഖാചരണം കണ്ടിട്ടില്ല. അവിടെ രാഷ്ട്രീയഭേദമന്യെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും തേങ്ങിക്കരച്ചിലുമായി കൂടിനിന്നത്. അര്‍ജുന്‍ കിടക്കുന്ന ആശുപത്രിയിലെ ജീവനക്കാര്‍ മാത്രമല്ല, അവിടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വന്നവര്‍ പോലും സങ്കടവുമായാണ് എന്നെ നോക്കിയത്. എല്ലാവര്‍ക്കും അത്രയേറെ ഓമനയായിരുന്നു അഭിമന്യു. അതിനാല്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അവനെത്തന്നെ കൊല്ലാന്‍ തീരുമാനിച്ചത്.
അഭിമന്യുവിന്റെ സ്മരണയ്ക്കായി ഒരു വായനശാല കെട്ടിപ്പടുക്കാന്‍ വട്ടവട പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അഭിമന്യു മഹാരാജാസ് സ്മാരക ഗ്രന്ഥശാല എന്ന പേരില്‍. ഗ്രാമസഭയില്‍ അഭിമന്യുവിന്റെ നിര്‍ദേശമായിരുന്നു വട്ടവയില്‍ ഒരു ഗ്രന്ഥശാല എന്നത്. ഈ ആഗ്രഹം കേരളം സാധിച്ചു നല്കണം. പ്രബുദ്ധരായ എല്ലാ മലയാളികളും മലയാളത്തിലും ഇംഗ്ലീഷിലും തമിഴുലുമുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പുസ്തകങ്ങള്‍ ഈ വിലാസത്തില്‍ അയക്കുക- പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിന്‍ : 685619
ഫോണ്‍ : 04865 214054
മൊബൈല്‍ : 8547951059
Post Your Comments