KeralaLatest News

മദ്യപാന ഗ്രൂപ്പിന്റെ മറവിൽ അനധികൃത സാമ്പത്തിക ഇടപാടെന്ന് എക്‌സൈസ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ്. മലയാളിയായ ടി.എല്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം സ്‌പോണ്‍സര്‍ ചെയ്തത് ബാര്‍ ഹോട്ടലുകളാണെന്ന് എക്‌സൈസ് ഗ്രൂപ്പ് കണ്ടെത്തുകയായിരുന്നു.

ചില പ്രത്യേക ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിച്ചതായും ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യ കമ്പനികളിൽ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.

Read also:സ​രി​താ എ​സ്. നാ​യ​ര്‍​ക്കെതിരെ ജാ​മ്യ​മി​ല്ലാ വകുപ്പിൽ കേസെടുത്തു

തിരുവനന്തപുരത്തെ ഒരു ബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്കിടെ നടന്ന ഡി.ജെ പാര്‍ട്ടിയേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളും എക്‌സൈസ് വകുപ്പ് ശേഖരിച്ചു വരികയാണ്. പരിപാടി നടന്ന ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മാനേജരുടെ മൊഴിയെടുക്കുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button