ആലപ്പുഴ : തകഴിയില്‍നിന്നു കാണാതായ പത്തൊന്‍പതുകാരനും പതിനഞ്ചുകാരിയും പൊലീസിന്റെ വലയിലായി. ഓച്ചിറ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ കുട്ടികള്‍ കുഴഞ്ഞു വീണു. വിഷം കഴിച്ചിട്ടുണ്ടെന്നു കുട്ടികള്‍ വെളിപ്പെടുത്തി. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ഐസിയുവില്‍ നിന്നു വാര്‍ഡിലേക്കു മാറ്റി.
Read Also : ജി.എന്‍.പി.സി പൂട്ടിക്കും: ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കി
അമ്പലപ്പുഴ മജിസ്‌ട്രേറ്റ് എത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്തി. ആണ്‍കുട്ടി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നു പൊലീസ് പറഞ്ഞു. ആണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം പിതാവ് വിഷം കഴിച്ചിരുന്നു. ഇദ്ദേഹവും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലാം തീയതിയാണു കുട്ടികളെ കാണാതായത്.
ഇവര്‍ പൊള്ളാച്ചി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ പോയ ശേഷം ഓച്ചിറയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രി ഒന്നരയോടെ കണ്ടെത്തിയത്. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് ഇരുവരും കുഴഞ്ഞു വീണത്. ശീതളപാനീയത്തില്‍ വിഷം ചേര്‍ത്തു കഴിച്ചെന്നാണ് കുട്ടികള്‍ പൊലീസിനോടു പറഞ്ഞത്.
Post Your Comments